ഹാര്‍ട്ടറ്റാക്ക്
മുറുക്കാനിടിക്കുന്നോരുരലില്‍ നോക്കിക്കൊണ്ട-
ങ്ങിരിക്കാന്‍ തുടങ്ങിയിട്ടേറെയായ് മുത്തശ്ശികള്‍.
മുറുക്കാന്‍ ചുണ്ണാമ്പില്ല വെറ്റില തീരെയില്ല
കൃത്രിമമല്ലാതുല്ലതൊന്നുമേ കിട്ടാനില്ല.
വായില്‍ കാന്‍സറാകുമെന്നും പറഞ്ഞുകൊണ്ട-
ങ്ങെടുത്തു കളഞ്ഞല്ലോ പുകയിലകളൊക്കെ
പണ്ടുള്ള മുത്തശ്ശികള്‍ മുറുക്കുന്നേരത്തില്ലാ-
തുല്ലൊരു രോഗമെന്തേ ഇന്നലെ വന്നു കണ്ടു.
ഇങ്ങനെ ചിന്തിച്ചുകൊണ്ടാടക്ക നോക്കീടു-
മ്പോളടക്ക മരങ്ങളെ കണികാണാന്‍ കിട്ടീല്ല
ദേഷ്യവും സങ്കടവും മാറി മാറി വന്നയ്യോ
വീണതാ മരിക്കുന്നു വേഗമാ മുത്തശ്ശികള്‍
കാരണം കണ്ടെത്താനായ് പരക്കം പാഞ്ഞു മക്കള്‍
ഡോക്ടറെ വിളിച്ചപ്പോള്‍ കണ്ടെത്തി ഹാര്‍ട്ടറ്റാക്ക്
മനസ്സില്‍ ടെന്‍ഷന്‍ കൂടി ഹൃദയം പണി കൂട്ടി
ആ വഴി വന്നുവല്ലോ ഹാര്‍ട്ടറ്റാക്കപ്പോള്‍ തന്നെ
ലോകത്തിന്നനുഭവച്ചെപ്പൊന്നു നഷ്ടപ്പെട്ടു
മക്കള്‍ക്കും നഷ്ടപ്പെട്ടു സ്നേഹിക്കും മുത്തശ്ശിയെ.
Comments