2010 ല്‍ ഇന്റര്‍നെറ്റില്‍ സംഭവിച്ചത്
ദിവസവും എത്ര ഇമെയിലുകളാണ് നിങ്ങളെത്തേടി വരുന്നതെന്ന് അത്ഭുതപ്പെടാറുണ്ടോ. ഇമെയില്‍ ഇന്‍ബോക്‌സിലെത്തുന്ന മെയിലുകളുടെ ആധിക്യം കണ്ട് അത്ഭുതംകൂറും മുമ്പ് ഈ കണക്ക് കേള്‍ക്കുക-2010 ല്‍ ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ അയച്ച ഇമെയിലുകളുടെ എണ്ണം 107 ട്രില്ല്യണ്‍ (ഒരു ട്രില്ല്യനെന്നാല്‍ ഒരുലക്ഷം കോടി) ആണ്! തീര്‍ച്ചയായും ഇതില്‍ വലിയൊരു പങ്ക് പാഴ്‌മെയിലുകള്‍ (സ്പാം) തന്നെയായിരുന്നു-89.1 ശതമാനം. ഇന്റര്‍നെറ്റെന്നാല്‍ ഇമെയിലുകള്‍ മാത്രമയയ്ക്കുന്ന സംവിധാനമല്ല. നവമാധ്യമസാധ്യതകളെല്ലാം ഇന്റര്‍നെറ്റില്‍ പ്രയോഗിക്കപ്പെടുന്നു. ഇമെയിലുകള്‍ ചിത്രങ്ങള്‍ വീഡിയോകള്‍ മ്യൂസിക് ഫയലുകള്‍ -അങ്ങനെ ഡിജിറ്റല്‍ രൂപത്തിലാക്കാവുന്ന എന്ത് ഡേറ്റയും ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നു, അല്ലെങ്കില്‍ പങ്കുവെയ്ക്കപ്പെടുന്നു. 2010 ല്‍ ഇവയുടെ കണക്ക് എങ്ങനെയായിരുന്നു. പിംഗ്‌ഡോം (Pingdom) എന്ന ഇന്റര്‍നെറ്റ് മോണിറ്ററിങ് സര്‍വീസ് ഇക്കാര്യം പരിശോധിച്ചു നോക്കി. അവര്‍ക്ക് കിട്ടിയ ഫലങ്ങളില്‍ ചിലതാണ് ചുവടെ. 107 ട്രില്ല്യണ്‍ ഇമെയിലാണ് 2010 ല്‍ അയയ്ക്കപ്പെട്ടതെന്ന് പറഞ്ഞാല്‍ അതിനര്‍ഥം ദിവസവും ഇമെയിലുകളുടെ ഏണ്ണം ...