Posts

മെസ്സേജ്

ഒരു മെസ്സേജിനായി  ഞാന്‍ കാത്തിരുന്നു..., ഒരുപാടു രാത്രികളില്‍ . പകലുകളില്‍..., പക്ഷെ ഒന്നും കിട്ടിയില്ല...! എത്രയോ മെസ്സേജുകള്‍ ഞാന്‍ അയച്ചു ..., എന്നിട്ടും എന്തേ എനിക്കൊന്നും കിട്ടാത്തത് ... ? ഈ മൊബൈല്‍ കമ്പനിക്കാര്‍ എന്നെ പറ്റിക്കുന്നതായിരിക്കുമോ...? അതോ ഇനി  ആരും എന്റെ കൂട്ടുകെട്ട് ഇഷ്ടപ്പെടാതായിട്ടായിരിക്കുമോ...? മെസ്സേജു വരാത്ത ഈ നമ്പറുമായിട്ട് എന്റെ ഈ ചങ്ങാത്തം ഞാന്‍ അടുത്ത ഡെലിവറി റിപ്പോര്‍ട്ടോടെ അവസാനിപ്പിക്കും....!!!!! .................................................................. .................................................................. .................................................................! ഓ! ഇപ്പോള്‍ ഞാന്‍ നൂറു മെസ്സേജു അയച്ചു...,  എന്നിട്ടും ഒരു ഡെലിവറി റിപ്പോര്‍ട്ടു പോലും കിട്ടുന്നില്ല... , എന്ത് പറ്റി എന്റെ ഫോണിന്...         

ഓര്‍മ്മ

 ഓര്‍മിച്ചിരിക്കുവാനെന്തെളുപ്പം പിന്നെ ഓര്‍മിച്ചെടുക്കുവാനതിലെളുപ്പം ഓര്‍മ്മയും മറവിയുമില്ലാതെയുള്ളൊരു ലോകത്തെ നീയിന്നു സങ്കല്‍പ്പിക്കൂ നിന്നുടെയാത്മാവാ വെള്ളമില്ലാതുള്ള  നീലക്കടലില്‍ കുളിച്ചുനില്‍ക്കും മഴപെയ്തു തോര്‍ന്നപോല്‍ നില്‍ക്കും മരങ്ങളാ  കര്‍ക്കിടകവെയിലില്‍ ചിരിച്ചുകൊണ്ട് ആകാശനീലിമ കണ്ടിടാം രാത്രിയില്‍ സൂര്യപ്രകാശത്തിന്‍ ശക്തിയാലെ വെള്ളമൊഴുകീടും പുഴയില്‍ നിന്നും  കുന്നിന്‍ ചരിവിലൂടങ്ങ്  മുകളിലേക്ക്   ആകാശം താഴെയും ഭൂമി മുകളിലും മര്‍ത്യന്‍ നടുവിലുമായി നില്‍ക്കും  ഇന്നലെക്കണ്ടാവനെയിന്നു കാണുന്നേര- മാകാശം നോക്കിച്ചിരിച്ചുനില്ക്കും കേരളമണ്ണില്‍ കണക്കെടുക്കുന്നേരം ബീവറേജ് ഷാപ്പുകള്‍ കാണുകില്ല  വിദ്യാലയമെന്നതെന്താണെന്നുള്ള- താമര്‍ത്യനതന്യമതായിരിക്കും        

2010 ല്‍ ഇന്റര്‍നെറ്റില്‍ സംഭവിച്ചത്‌

Image
ദിവസവും എത്ര ഇമെയിലുകളാണ് നിങ്ങളെത്തേടി വരുന്നതെന്ന് അത്ഭുതപ്പെടാറുണ്ടോ. ഇമെയില്‍ ഇന്‍ബോക്‌സിലെത്തുന്ന മെയിലുകളുടെ ആധിക്യം കണ്ട് അത്ഭുതംകൂറും മുമ്പ് ഈ കണക്ക് കേള്‍ക്കുക-2010 ല്‍ ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ അയച്ച ഇമെയിലുകളുടെ എണ്ണം 107 ട്രില്ല്യണ്‍ (ഒരു ട്രില്ല്യനെന്നാല്‍ ഒരുലക്ഷം കോടി) ആണ്! തീര്‍ച്ചയായും ഇതില്‍ വലിയൊരു പങ്ക് പാഴ്‌മെയിലുകള്‍ (സ്​പാം) തന്നെയായിരുന്നു-89.1 ശതമാനം. ഇന്റര്‍നെറ്റെന്നാല്‍ ഇമെയിലുകള്‍ മാത്രമയയ്ക്കുന്ന സംവിധാനമല്ല. നവമാധ്യമസാധ്യതകളെല്ലാം ഇന്റര്‍നെറ്റില്‍ പ്രയോഗിക്കപ്പെടുന്നു. ഇമെയിലുകള്‍ ചിത്രങ്ങള്‍ വീഡിയോകള്‍ മ്യൂസിക് ഫയലുകള്‍ -അങ്ങനെ ഡിജിറ്റല്‍ രൂപത്തിലാക്കാവുന്ന എന്ത് ഡേറ്റയും ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നു, അല്ലെങ്കില്‍ പങ്കുവെയ്ക്കപ്പെടുന്നു. 2010 ല്‍ ഇവയുടെ കണക്ക് എങ്ങനെയായിരുന്നു. പിംഗ്‌ഡോം (Pingdom) എന്ന ഇന്റര്‍നെറ്റ് മോണിറ്ററിങ് സര്‍വീസ് ഇക്കാര്യം പരിശോധിച്ചു നോക്കി. അവര്‍ക്ക് കിട്ടിയ ഫലങ്ങളില്‍ ചിലതാണ് ചുവടെ. 107 ട്രില്ല്യണ്‍ ഇമെയിലാണ് 2010 ല്‍ അയയ്ക്കപ്പെട്ടതെന്ന് പറഞ്ഞാല്‍ അതിനര്‍ഥം ദിവസവും ഇമെയിലുകളുടെ ഏണ്ണം ...

സൗഹൃദക്കൂട്ടായ്മ, ഫെയ്‌സ്ബുക്കിനപ്പുറത്തേക്ക്‌

Image
ഫെയ്‌സ്ബുക്കില്‍ നിങ്ങള്‍ക്ക് എത്ര ഫ്രണ്ട്‌സ് ഉണ്ട്, മുന്നൂറോ ആയിരമോ. യഥാര്‍ഥത്തില്‍ അവരെല്ലാം യഥാര്‍ഥ സുഹൃത്തുക്കളാണോ. അല്ലെങ്കില്‍, നിങ്ങളുടെ ഫെയ്‌സ്ബുക്ക് 'സുഹൃത്തുക്കളില്‍' എത്ര സുഹൃത്തുക്കളുണ്ട്! അല്‍പ്പം കുഴയ്ക്കുന്ന പ്രശ്‌നമാണിത്. രാവണന്‍കോട്ട പോലെ നമ്മുടെ നിയന്ത്രണത്തിനപ്പുറത്തേക്കാണ് സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍) സുഹൃത്തുക്കളുടെ എണ്ണത്തിലുള്ള പെരുപ്പം. ഈയവസ്ഥയില്‍ ചിലരെങ്കിലും ആഗ്രഹിച്ചു പോകും യഥാര്‍ഥ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന്. അങ്ങനെ ചിന്തിക്കുന്നവരെ സഹായിക്കാന്‍ പുതിയൊരു സര്‍വീസ് രംഗത്തെത്തുകയാണ്. പേര്  'പാത്ത്'  (Path). 'പാത്തി'ല്‍ സാധ്യമായ പരമാവധി സുഹൃത്തുക്കളുടെ എണ്ണം എത്രയെന്നോ-വെറും 50! തമാശയെന്ന് തോന്നാം. പക്ഷേ, പാത്ത് എഴുതി തള്ളാനാകില്ല. ഫെയ്‌സ്ബുക്കിനെ ഇന്നത്തെ നിലയ്ക്ക് വമ്പന്‍ വിജയമാക്കാന്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളായ ഡേവ് മോറിന്‍ ആണ് പാത്ത് സ്ഥാപിച്ചത്. ഫെയ്‌സ്ബുക്ക് കണക്ട്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം എന്നിവയ്ക്ക് രൂപംനല്‍കാന്‍ സഹായിച്ച മോറിന്‍, ഫെയ്‌സ്ബുക്ക്...

ഇനി @facebook.com

Image
സാന്‍ ഫ്രാന്‍സിസ്‌കോയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി, 'ഇതൊരു ഇമെയിലല്ല'. എന്നാല്‍, ഇമെയിലും ഇതിന്റെ ഭാഗമായിരിക്കും. ഫെയ്‌സ്ബുക്കിന്റെ പുതിയ സന്ദേശസര്‍വീസ് (messaging service) അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരമമായത്. തടസ്സമില്ലാതെയുള്ള സന്ദേശമയയ്ക്കാന്‍ കഴിയുക- അതാണ് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ച പുതിയ സന്ദേശ സര്‍വീസിന്റെ മുഖമുദ്ര. വിവിധ പ്ലാറ്റ്‌ഫോമുകള്‍ അതിനായി പ്രയോജനപ്പെടുത്തും. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഫെയ്ബുക്ക് സന്ദേശസംവിധാനത്തില്‍ പാഴ്‌മെയിലുകളെ (സ്​പാം) 'അരിച്ചു' മാറ്റുക. നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന സന്ദേശങ്ങളാകും അതുവഴി മുന്നിലെത്തുകയെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഒരുവര്‍ഷം മുമ്പാണ് ഈ സന്ദേശസര്‍വീസിന്റെ പ്രവര്‍ത്തനം ഫെയ്‌സ്ബുക്ക് ആരംഭിച്ചതെന്ന്, സുക്കര്‍ബര്‍ഗിന് ശേഷം സംസാരിച്ച ആന്‍ഡ്രൂ ബോസ്‌വര്‍ത്ത് അറിയിച്ചു. ഫെയ്‌സ്ബുക്കിലെ 15 പേരടങ്ങുന്ന സംഘമാണ് പുതിയ ഉത്പന്നം രൂപപ്പെടുത്തിയത്. മൂന്ന് ഭാഗങ്ങളാകും പുതിയ സര്‍വീസിനുണ...

ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍

Image
ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ട...

ഇങ്ങനെയും കത്തുകള്‍

എന്‍മനമലയും നിന്നെത്തേടി പ്രിയസഖി നിന്നെ കാണട്ടെ കണ്ടീടുമ്പോള്‍ ചൊല്ലീടാം ഞാന്‍ അപ്പോള്‍ നീയതു കേള്‍ക്കില്ലേ മനമുരുകുംപോല്‍ ചൊല്ലീടുന്നു മാനസപുത്രന്‍ മണിവര്‍ണന്‍ പ്രിയസഖിയവളെ തേടീടുന്നു കാമുകനാകും മണിവര്‍ണന്‍ മാതാവാകും രാധയറിഞ്ഞാല്‍ ഗതിയെന്താവുമാതറിയില്ല ചുറ്റും നോക്കിക്കത്തു തുറന്നു പ്രിയസഖിയവളത്‌ പെട്ടെന്ന് കത്തില്‍ നോക്കിയ പ്രിയസഖി ഞെട്ടി വെള്ളപ്പേപ്പര്‍ മാത്രമത് ദേഷ്യം വന്നവള്‍ കത്തതുകീറി- ക്കത്തിക്കുന്നൊരു നേരത്ത് പേപ്പറിലവിടെയുയര്‍ന്നതു വന്നു മെഴുകിലതെഴുതിയ വാക്യങ്ങള്‍ പ്രിയസഖിയവളങ്ങനെ തേങ്ങി ജീവന്‍ പോയതറിഞ്ഞപ്പോള്‍